ക്ലാർക്ക്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സ്വാഗതസംഘ രൂപീകരണയോഗം ചേർന്നു

19
Advertisement

ഇരിങ്ങാലക്കുട :കേരള ലോയേഴ്‌സ് ക്ലാർക്ക്സ് അസോസിയേഷൻ KLCA 6-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം 23/05/2022 ഞായറാഴ്ച രാവിലെ 11മണിക്ക് തൃശ്ശൂർ ജില്ലയിലെ KLCA ഇരിങ്ങാലക്കുട യൂണിറ്റിൽ വച്ച് സംസ്ഥാനപ്രസിഡന്റ്‌ കെ ബി . രാജശേഖരൻ നായരുടെ അദ്ധ്യ ക്ഷതയിൽ ചേർന്നു. സംസ്ഥാനജനറൽ സെക്രട്ടറി രാജമാണിക്യം ടി യോഗത്തിന്റെ ഉത്ഘാടനം നിർവഹിച്ചു. KLCA സംസ്ഥാനകമ്മിറ്റി അംഗവും ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റുമായ സതീശൻ തലപ്പുലത്ത്, KLCA തൃശൂർ ജില്ലാപ്രസിഡന്റും കൊടുങ്ങല്ലൂർ യൂണിറ്റ് സെക്രട്ടറിയുമായ അനിൽകുമാർ, KLCA തൃശൂർ ജില്ലാസെക്രട്ടറി സി ടി . ശശി, KLCA തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ വി മണിയൻ, ജില്ലാസെക്രട്ടറി സൈജു, വർക്കല യൂണിറ്റ് സെക്രട്ടറി എസ് എസ് . സുധീർ, മണ്ണാർക്കാട് യൂണിറ്റ് സെക്രട്ടറി രാജ്‌കുമാർ, തിരൂർ യൂണിറ്റ് സെക്രട്ടറി ചന്ദ്രൻ, വനിതാഅംഗങ്ങളെ പ്രതിനിധീ കരിച്ചുകൊണ്ട് ഇരിങ്ങാലക്കുട യൂണിറ്റ് വൈസ് പ്രസിഡന്റ്‌ സജിതാജയൻ, തിരുവനന്തപുരം യൂണിറ്റിനെ പ്രതിനിധീകരിച്ച് വി മധുകുമാർ KLCA സോഷ്യൽ മീഡിയ കൺവീനറും തൃശൂർ ജില്ലാകമ്മിറ്റി അംഗവുമായ കെ മുരളീധരൻ എന്നിവർ സമ്മേളനം വൻവിജയമാക്കുന്നതിനു എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുകൊണ്ട് സംസാരിച്ചു. സ്വാഗതസംഘം ചെയർമാനായി മുൻ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വക്കേറ്റ് രഞ്ജിത്ത് തമ്പാൻ, ജനറൽ കൺവീനറായി KLCA തൃശൂർ ജില്ലാസെക്രട്ടറി സി ടി ശശി എന്നിവരെ തെരഞ്ഞെടുത്തു. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ സബ്കമ്മിറ്റികളെയും തെരഞ്ഞെടുത്തു. യോഗത്തിന് KLCA സംസ്ഥാനസെക്രട്ടറി സി ഡി പ്രദീപൻ സ്വാഗതവും സംസ്ഥാനട്രെഷറർ കെ എൽ . സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.

Advertisement