ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് സംഘടിപ്പിച്ച ടെക്ലെടിക്സ് 2022 ന് വർണാഭമായ സമാപനം

63

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് സംഘടിപ്പിച്ച രണ്ടാമത് ദേശീയ ടെക്നിക്കൽ ഫെസ്റ്റിവൽ ‘ടെക്ലെടിക്‌സ് 2022’ ന് വർണാഭമായ പരിസമാപ്തി. എം സി പി കൺവൻഷൻ സെൻ്ററിൽ നടന്ന സമാപന സമ്മേളനത്തിൽ സി എം ഐ ദേവമാതാ പ്രോവിൻസിൻ്റെ സുപ്പീരിയർ ഫാ. ഡേവിസ് പനക്കൽ സി എം ഐ മുഖ്യാതിഥിയായി പങ്കെടുത്തു. ഏപ്രിൽ ഒന്നിന് ആരംഭിച്ച് ഓൺലൈനിലും ഓഫ് ലൈനിലുമായി അരങ്ങേറിയ നൂറ്റി ഇരുപതോളം ഇവൻ്റുകളടങ്ങിയ ടെക്നോ കൾച്ചറൽ ഫെസ്റ്റിവലിന് ആണ് വെള്ളിയാഴ്ച തിരശ്ശീല വീണത്. സിതാര കൃഷ്ണകുമാർ, സച്ചിൻ വാര്യർ തുടങ്ങിയവർ അണി നിരന്ന പ്രോജക്ട് മലബാറികസ് ഗാനമേള, എം ജെ ഫൈവ് ടീമിൻ്റെ ഡാൻസ് ഷോ, ജൂലിയ ബ്ളിസ്സ് നയിച്ച ഡീ ജെ ഷോ എന്നിവയടങ്ങിയ കലാസന്ധ്യ ഫെസ്റ്റിൻ്റെ സമാപനത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു. എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ സിതാര കൃഷ്ണകുമാർ, സച്ചിൻ വാര്യർ, ചേതന മ്യുസിക് അക്കാദമി ഡയറക്ടർ ഫാ. തോമസ് ചക്കാലമറ്റം എന്നിവരെ ആദരിച്ചു. പ്രിയോർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി, ജോയിൻ്റ് ഡയറക്ടർ മാരായ ഫാ. ജോയി പയ്യപ്പിള്ളി, ഫാ. ആൻ്റണി ഡേവിസ്,പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ വൈസ് പ്രിൻസിപ്പൽ ഡോ. വി ഡീ ജോൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഡോ അരുൺ അഗസ്റ്റിൻ, ടി ആർ രാജീവ്, വിദ്യാർത്ഥികളായ അബ്ദുൽ അഹദ് എം എം, സി ജി ദേവപ്രിയ, ആസിം ഷക്കീർ എന്നിവർ നേതൃത്വം നൽകിയ സംഘാടക സമിതിയാണ് ടെക്ലെടിക്സ് 2022 വിജയമാക്കി മാറ്റിയത്.

Advertisement