നാഷണല്‍ ആയുഷ്മിഷന്‍ ,വേളൂക്കര ഭാരതീയ ചികിത്സാവകുപ്പ് ,ഗവ .ഹോമിയോ ഡിസ്‌പെന്‍സറി ,വേളൂക്കര ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി

527
Advertisement

വേളൂക്കര:നാഷണല്‍ ആയുഷ്മിഷന്‍ ,വേളൂക്കര ഭാരതീയ ചികിത്സാവകുപ്പ് ,ഗവ .ഹോമിയോ ഡിസ്‌പെന്‍സറി ,വേളൂക്കര ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി.വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ ടി പീറ്റര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗവ.ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.സ്മിത ടി വി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ആന്റണി നന്ദിയും പറഞ്ഞു
ഗവ ഹോമിയോ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ.രൂപ വി വി ,സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആമിന അബ്ദുള്‍ ഖാദര്‍ ,വിനയന്‍ കെ കെ ജയശ്രീ അനില്‍ കുമാര്‍ വാര്‍ഡ് മെമ്പര്‍ ഷീജ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു
തുടര്‍ന്ന് നടന്ന യോഗാ പ്രദര്‍ശനത്തിന് ജിഷ വിനോദ് നേതൃത്വം നല്‍കി.ജീവനക്കാരായ എസ് ബിന്ദു,നജീബ് എ ഐ ,വൃന്ദ എം വി ,രമണി പി ആര്‍ ,എന്നിവര്‍ പരിപാടി നിയന്ത്രിച്ചു