സ്റ്റുഡന്റ് മാര്‍ക്കറ്റ് സഹകരണ വിപണിയുടെ തൃശൂര്‍ ജില്ലാ തല ഉദ്ഘാടനം കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ കെ.വി. നഫീസ നിര്‍വ്വഹിച്ചു

21

എടക്കുളം: സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ വിലക്ക് പഠന സാമഗ്രികള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ സഹകരണ വകുപ്പ് കണ്‍സ്യൂമര്‍ഫെഡുമായി ചേര്‍ന്ന് നടത്തുന്ന സ്റ്റുഡന്റ് മാര്‍ക്കറ്റ് സഹകരണ വിപണിയുടെ തൃശൂര്‍ ജില്ലാ തല ഉദ്ഘാടനം എടക്കുളം ചെമ്പഴന്തി ഹാളില്‍ വച്ച് കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ കെ.വി. നഫീസ നിര്‍വ്വഹിച്ചു. പൂമംഗലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി. ഗോപിനാഥന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) തൃശൂര്‍ എം. ശബരീദാസന്‍ ആദ്യവില്പന നിര്‍വ്വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ ഡിജ റാഫേല്‍ പദ്ധതി വിശദീകരണം നടത്തി.കാറളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.എസ്. ബാബു, എടതിരിഞ്ഞി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് . ബാബുരാജ്, മുകുന്ദപുരം അസി. രജിസ്ട്രാര്‍ ഗീത.സി.കെ. എന്നി്വര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ചടങ്ങിന് കണ്‍സ്യൂമര്‍ഫെഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ പ്രേമാനന്ദന്‍.പി.എ., സ്വാഗതവും പൂമംഗലം സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി നമിത വി മേനോന്‍ നന്ദിയും രേഖപ്പെടുത്തി.

Advertisement