ഗുണമേന്മയുളള ജലം എല്ലാവർക്കും ഉറപ്പാക്കും – മന്ത്രി ഡോ.ആർ.ബിന്ദു

43

ഇരിങ്ങാലക്കുട: എസ്.എൻ ഹയർ സെക്കന്ററി സ്കൂളിലെ ജലഗുണനിലവാര പരിശോധന ലാബ് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. കേരള സർക്കാറിന്റെ ഹരിതകേരളം മിഷൻ പദ്ധതി പ്രകാരം ഇരിങ്ങാലക്കുട.എസ്.എൻ ഹയർ സെക്കന്ററി സ്കൂളിൽ സജ്ജീകരിച്ചിട്ടുള്ള ആധുനിക സൗകര്യങ്ങളോടുകുടിയ ജലഗുണനിലവാര പരിശോധന ലാബിന്റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിർവ്വഹിച്ചു. 22.04.2022 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് എസ്.എൻ ഹയർ സെക്കന്ററി സ്കൂൾ ഹാളിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ .സോണിയ ഗിരിയുടെ അദ്ധ്യക്ഷതയിൽ കൂടിച്ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ എസ്.എൻ ചന്ദ്രിക എഡ്യൂക്കേ ഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ.സി.കെ രവി സ്വാഗതം ആശംസിച്ചു. ഇരിങ്ങാലക്കുട മുൻ എം.എൽ.എ പ്രൊഫ. കെ.യു അരുണൻ മാസ്റ്റർ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. ഹരിത കേരളം ജില്ലാ കോ ഓർഡിനേറ്റർ .പി.എസ് ജയകുമാർ പദ്ധതിയെക്കുറിച്ച് പരിപാടിയിൽ വിശദീകരിക്കുകയുണ്ടായി. വിദ്യാലയ ത്തിൽ തയ്യാറാക്കിയിട്ടുള്ള ലാബ് ഇനി മുതൽ ഇരിങ്ങാലക്കുടക്കാർക്കും പരിസര പ്രദേശങ്ങളിലുള്ളവർക്കും ജലപരിശോധനയ്ക്കായി ഉപകരിക്കും. മുൻ.എം.എൽ.എ പ്രൊഫ. കെ.യു അരുണൻ മാസ്റ്ററുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് ലാബ് സജ്ജമാക്കിയത്. നാടിന്റെ ആവശ്യമായ ശുദ്ധജലത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുക എന്ന മഹത്തായ ദൗത്യമാണ് എസ്.എൻ ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗം അദ്ധ്യാപകരും വിദ്യാർത്ഥികളും ഏറ്റെടുത്തിരിക്കുന്നത്.ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പളളിപ്പുറത്ത്, വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി,വാർഡ് കൗൺസിലർ . മാർട്ടിൻ ആലേങ്ങാടൻ, പി.ടി.എ പ്രസിഡന്റ് . സിദ്ധാർത്ഥൻ വി.എം എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂളിന്റെ കറസ്പോണ്ടന്റ് മാനേജർ . പി.കെ ഭരതൻ മാസ്റ്റർ, എസ്.എൻ.ടി.ടി.ഐ പ്രിൻസിപ്പാൾ കവിത പി.വി, എസ്.എൻ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് അജിത പി.എം, എസ്.എൻ.എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് .ബിജുന പി.എസ്, എസ്.എൻ വിദ്യാലയസമുച്ചയങ്ങളിലെ വിദ്യാർത്ഥികൾ, അദ്ധ്യാപകർ,അനദ്ധ്യാപകർ, രക്ഷാകർത്താക്കൾ, പരിസരവാസികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.എസ്.എൻ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ . അനിത.പി.ആന്റണി നന്ദി രേഖപ്പെടുത്തി.

Advertisement