കർഷക ജനതയെ ആക്ഷേപിച്ച സുരേഷ് ഗോപി മാപ്പ് പറയുക :- കേരള കർഷക സംഘം

25
Advertisement

ഇരിങ്ങാലക്കുട: ഇന്ത്യയിലെ കർഷക ജനതയെ ഒന്നടങ്കം അപമാനിക്കുകയും ഐതിഹാസികമായ ഡൽഹി കർഷക സമരത്തെ അവഹേളിക്കുകയും സംസ്ക്കാര ശ്യൂന്യമായി പ്രസംഗിക്കുകയും ചെയ്ത സുരേഷ് ഗോപി മാപ്പ് പറയണമെന്നാവശ്യ പ്പെട്ടുക്കൊണ്ട് കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ പ്രതിക്ഷേധ പ്രകടനവും പൊതുയോഗവും നടത്തി. കർഷക സംഘം ഏരിയ പ്രസിഡന്റ്‌ ടി എസ് സജീവൻ മാസ്റ്റെറുടെ അധ്യക്ഷതയിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി ജി ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.കെ വി ജിനാരാജ്ദാസൻ, കെ ജെ ജോൺസൺ, പി വി രാജേഷ്, എം ടി വർഗീസ്, വി എൻ ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Advertisement