ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ഇടവകയുടെ നേതൃത്വത്തിൽ അഴിക്കോട് തീർത്ഥാടന പദയാത്ര നടത്തി

43

ഇരിങ്ങാലക്കുട:സെന്റ് തോമസ് കത്തീഡ്രൽ ഇടവകയുടെ നേതൃത്വത്തിൽ സെന്റ് തോമസ് ഭാരതത്തിൽ ആദ്യമായി വന്നിറങ്ങിയ അഴികോട് മാർ തോമ തീർത്ഥകേന്ദ്രത്തിലേക്ക് നടത്തിയ നോമ്പ് കാല തീർത്ഥാടന പദയാത്ര രാവിലെ കത്തീഡ്രൽ അങ്കണത്തിൽ രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ ജനറൽ കൺവീനർ ചിഞ്ചു ആന്റോക്ക് പേപ്പൽ പതാക നൽനൽകി കൊണ്ട് ഉൽഘാടനം ചെയ്തു കത്തീഡ്രൽ വികാരി ഫാ. പയസ് ചിറപ്പണത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അസി.വികാരി ഫാ.ജെയിൻ കടവിൽ ട്രസ്റ്റിമാരായ ഡോ.ജോസ് തൊഴുത്തും പറമ്പിൽ കുരിയൻ വെള്ളാനിക്കാരൻ അഡ്വ. ഹോബി ജോളി ജെയ് ഫിൻ ഫ്രാൻസീസ് ജോയിന്റ് കൺവീനർമാരായ സൈമൺ കുറ്റിക്കാടൻ സ്മൈലി ബേബി പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോട്ടോളി എന്നിവർ പ്രസംഗിച്ചു അഴിക്കോട് തീർത്ഥകേന്ദ്രത്തിൽ വി.കുർബാനയും നേർച്ച ഭക്ഷണവും ഉണ്ടായിരുന്നു

Advertisement