ലെബനീസ് ചിത്രമായ ‘കേപ്പര്‍നോം ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാര്‍ച്ച് 15 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു

228
Advertisement

ഇരിങ്ങാലക്കുട-2018ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി പുരസ്‌കാരം നേടിയ ലെബനീസ് ചിത്രമായ ‘കേപ്പര്‍നോം ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാര്‍ച്ച് 15 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു ലെബണിലെ ചേരികളില്‍ കഴിയുന്ന 12 വയസ്സുകാരന്‍ സെയ്ന്‍ ആണ് സംവിധായക നദീന്‍ ലബാക്കി ഒരുക്കിയ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. തന്നെ അവഗണിച്ച രക്ഷിതാക്കള്‍ക്കെതിരെ നിയമനടപടികള്‍ക്ക് വരെ സെയ്ന്‍ തുനിയുന്നു..മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള 91 മത് അക്കാദമി അവാര്‍ഡിനായും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സമയം 126 മിനിറ്റ് .പ്രദര്‍ശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍ വൈകീട്ട് 6.30ന്. പ്രവേശനം സൗജന്യം