ഇരിങ്ങാലക്കുട:സ്വർണ്ണകടത്ത് വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടു എന്ന് പുറത്ത് വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും സ്വർണ്ണകള്ളക്കടത്ത് കേസ് സി ബി ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി. നിയോജകമണ്ഡലം പ്രസിഡണ്ട് വിബിൻ വെള്ളയത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനം ജില്ലാ ജനറൽ സെക്രട്ടറി അസറുദ്ദീൻ കളക്കാട്ട് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് കിരൺ, ശ്രീറാം ജയപാലൻ, ഷെറിൻ സ്ലാമോൻ, കെ.സ്.യു നിയോജക മണ്ഡലം പ്രസിഡണ്ട് റയ്ഹാൻ ഷഹീർ, സനൽ കല്ലൂക്കാരൻ, സുധീഷ് , ശരത് ദാസ്, ടോം ജെ മാമ്പിള്ളി, അഭിലാഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Advertisement