ഫാ. ഡോ. ജോസ് തെക്കൻ പുരസ്കാരം ആലപ്പുഴ എസ്. ഡി. കോളേജ് അധ്യാപകനായ ഡോ. നാഗേഷ് പ്രഭുവിന് സമ്മാനിച്ചു

19

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപകർക്ക് നൽകിവരുന്ന ഫാ. ഡോ. ജോസ് തെക്കൻ പുരസ്കാരം ആലപ്പുഴ എസ്. ഡി. കോളേജ് അധ്യാപകനായ ഡോ. നാഗേഷ് പ്രഭുവിന് സമ്മാനിച്ചു. അന്തരിച്ച മുൻ പ്രിൻസിപ്പാൾ ഡോ. ജോസ് തെക്കന്റെ സ്മരണാർത്ഥം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഏർപ്പെടുത്തിയതാണ് പ്രസ്തുത പുരസ്കാരം. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. അധ്യാപനത്തോടൊപ്പം ഗവേഷണ മികവും സാമൂഹിക-സാംസ്കാരിക രംഗത്തുള്ള പ്രവർത്തനങ്ങളുമാണ് ഡോ. നാഗേഷ് പ്രഭുവിനെ അവാർഡിന് അർഹനാക്കിയത്. സി എം ഐ സഭയുടെ പ്രിയോർ ജനറൽ ഫാ. ഡോ. തോമസ് ചാത്തംപറമ്പിൽ അവാർഡ് സമ്മാനിച്ചു. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡോ. സി. സി. ബാബു ആശംസകൾ അറിയിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി രസതന്ത്ര വിഭാഗം മുൻ മേധാവി ഡോ. എം. പി. കണ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.

Advertisement