ഇരിങ്ങാലക്കുട :ഇരുദിന സമരപ്പന്തലിൽ സിപിഐ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി കുഴഞ്ഞ് വീണ് മരിച്ചു,കല്ലംകുന്ന് പാലിയത്ത് പേങ്ങൻ മകൻ രജികുമാർ( 44)ആണ് മരിച്ചത് സിപിഐ കല്ലംകുന്ന് ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്നു, നടവരമ്പ് സെന്ററിലെ സമരപ്പന്തലിൽ വൈകുന്നേരം ഭക്ഷണം കഴിച്ച് എഴുന്നേൽക്കുന്നതിനിടെ കുഴഞ്ഞ് വീണു . ഇരിങ്ങാലക്കുട ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .വിദ്യാഭ്യാസ മന്ത്രി ഡോ :ആർ. ബിന്ദു,സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, അസി സെക്രട്ടറി എൻ. കെ ഉദയപ്രകാശ്, സി ഐ ടി യു ജില്ലാ ജോയിന്റ് സെക്രട്ടറി ഉല്ലാസ് കളക്കാട്ട്, സി പിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എസ് പ്രസാദ്, സിപിഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സജീവൻ, എ ഐ ടി യു സി മണ്ഡലം സെക്രട്ടറി കെ കെ. ശിവൻ, എ ഐ ടി യു സി മണ്ഡലം കമ്മിറ്റി അംഗം വർദ്ധനൻ പുളിക്കൽ ഉൾപ്പെടെ ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ ഒട്ടേറെ നേതാക്കൾ ആശുപത്രിയിൽ എത്തി.ഭാര്യ: സതി, അമ്മ :ജാനകി.
ഇരുദിന സമരപ്പന്തലിൽ സിപിഐ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി കുഴഞ്ഞ് വീണ് മരിച്ചു
Advertisement