മൂന്നാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള;ആവേശം ഏറ്റെടുത്ത് വിദ്യാർത്ഥി സമൂഹം

28

ഇരിങ്ങാലക്കുട: തൃശൂരില്‍ നടക്കുന്ന 16-മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ എപ്രിൽ 1 മുതല്‍ 7 വരെ നടക്കുന്ന ചലച്ചിത്രമേളയുടെ ആവേശം എറ്റെടുത്ത് വിദ്യാര്‍ത്ഥി സമൂഹം.
ഇരിങ്ങാലക്കുട “മാസ് മൂവീസി”ലും “ഓര്‍മ്മ ഹാളി”ലുമായി പതിന്നാല് ഭാഷകളില്‍ നിന്നുള്ള 21 ചിത്രങ്ങള്‍ മേളയിൽ പ്രദര്‍ശിക്കുമ്പോള്‍ ക്രൈസ്റ്റ് കോളേജിലെ “കൊട്ടക” ഫിലിം ക്ലബ്ബില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും മേളയുടെ കാഴ്ചക്കാരായും സംഘാടകരായും രംഗത്തെത്തും. ഇതിന്റെ മുന്നോടിയായി കോളേജിൽ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഫാ.ജോളി ആൻഡ്രൂസ് സ്റ്റുഡന്റ് പാസ്സുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കൊട്ടക ഫിലിം ക്ലബ്ബ് മെമ്പർ ഐശ്യര്യ എൻ ജെ പാസ്സ് എറ്റുവാങ്ങി.ഫെസ്റ്റിവല്‍ പോസ്റ്ററും ചടങ്ങിൽ പ്രകാശനം ചെയ്തു. ഫിലിം സൊസൈറ്റി സെക്രട്ടറി നവീന്‍ഭഗീരഥൻ,വൈസ് പ്രസിഡണ്ട് മനീഷ് വര്‍ഗ്ഗീസ്, ട്രഷറർ ടി ജി സച്ചിത്ത് എന്നിവർ സംസാരിച്ചു.ഫിലിം ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ കെ ജെ വര്‍ഗ്ഗീസ് സ്വാഗതവും സൊസൈറ്റി എക്സിക്യൂട്ടീവ് അംഗം എം എസ് ദാസൻ നന്ദിയും പറഞ്ഞു.

Advertisement