പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് സംഘടിപ്പിച്ച ഓൺലൈൻ ഓണാഘോഷം ‘ഓണം-ഓർമ്മകൾ പാട്ടും,പറച്ചിലും’ സിനിമാതാരം ഇന്നസെൻറ് ഉദ്ഘാടനം ചെയ്തു

50

ഇരിങ്ങാലക്കുട: പുകസ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് ഓൺലൈനായി ഓണാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം സിനിമാതാരം ഇന്നസെൻ്റ് നിർവ്വഹിച്ചു. ഇരിങ്ങാലക്കുടയിലെ പ്രശസ്തരായ കലാ സാഹിത്യ സാംസ്കാരിക പ്രവർത്തകർ ഓണക്കാല വിശേഷങ്ങളും ഓർമ്മകളും ഗാനങ്ങളും കവിതകളുമായി ഓണാഘോഷത്തിൽ പങ്കുചേർന്നു.യൂണിറ്റ് പ്രസിഡൻറ് കെ.ജി.സുബ്രമണൻ, സെക്രട്ടറി ഷെറിൻ അഹമ്മദ്, വൈസ്.പ്രസിഡൻറ് ദീപ ആൻറണി,മുഹമ്മദ് ഇഖ്ബാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Advertisement