കേരള പുലയർ മഹാസഭയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം മലബാർ സംഗമം ഏപ്രിൽ രണ്ടിന് കോഴിക്കോട് കടപ്പുറത്ത് നടക്കും

31

ഇരിങ്ങാലക്കുട: കേരള പുലയർ മഹാസഭയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം മലബാർ സംഗമം ഏപ്രിൽ രണ്ടിന് കോഴിക്കോട് കടപ്പുറത്ത് നടക്കും. ചരിത്രം രചിച്ച അമ്പതാണ്ടുകൾ എന്ന മുദ്രാവാക്യമുയർത്തി യൂണിയൻ കേന്ദ്രങ്ങളിൽ നടക്കുന്ന സുവർണ്ണ ഗാഥ സാംസ്ക്കാരിക സദസ് മാർച്ച് 26 ന് വൈകീട്ട് 5 മണിക്ക് ടൗൺഹാൾ അങ്കണത്തിൽ വെച്ച് നടത്തുവാൻ യൂണിയൻ ആപ്പീസിൽ ചേർന്ന കമ്മിറ്റി യോഗം തീരുമാനിച്ചു.ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രോഫസർ ആർ.ബിന്ദു ഉൽഘാടനം ചെയ്യും. കവിയും ഗാനരചിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യ അഥിതിയായിരിക്കും. സാമൂഹിക രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും.യൂണിയൻ പ്രസിഡണ്ട് പി.വി. പ്രതീഷ് അദ്ധ്യക്ഷതവഹിച്ചു.സംസ്ഥാന സെക്രടറിയേറ്റ് അംഗം സി.കെ. ഉത്തമൻ യോഗം ഉൽഘാടനം ചെയ്തു. സെക്രട്ടറിയേറ്റ് അംഗം പി.എൻ. സുരൻ, നേതാക്കളായ പി.സി. രഘു , പിസി രാജീവ്, ലീലാവതി കുട്ടപ്പൻ, തങ്കം ടീച്ചർ, എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ബിജു താണിശ്ശേരി സ്വാഗതവും, ഖജാൻജി പി.കെ. കുട്ടൻ നന്ദിയും പറഞ്ഞു.

Advertisement