പടിയൂർ പഞ്ചായത്തിൽ എസ് സി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം നടത്തി

17

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിൽ 2021 -2022 വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി എസ് സി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം നടത്തി. വിതരണോദ്ഘാടനം പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലത സഹദേവൻ നിർവഹിച്ചു. വാർഷിക പദ്ധതിയിൽ നാല് ലക്ഷം രൂപ വകയിരുത്തിയാണ് ലാപ്ടോപ് വിതരണത്തിനായി ചിലവഴിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി സുകുമാരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി വി വിബിൻ,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിജി രതീഷ്,വാർഡ് മെമ്പർമാരായ കെ എം പ്രേമവത്സൻ, ഷാലി ദിലീപൻ, പ്രഭാത് വെള്ളാപ്പുള്ളി,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രജനി തുടങ്ങിയവർ പങ്കെടുത്തു .

Advertisement