എൽ എഫ് സി എൽ പി എസ് ഇരിങ്ങാലക്കുട വാർഷികാഘോഷം ആചരിച്ചു

187

ഇരിങ്ങാലക്കുട: എൽ എഫ് സി എൽ പി എസ് ഇരിങ്ങാലക്കുട വാർഷികാഘോഷം ആചരിച്ചു. രംഗപൂജ യുടെ തുടക്കം കുറിച്ചു ആഘോഷങ്ങൾ പി വി ശിവകുമാറിന്റെ അധ്യക്ഷതയിൽ പ്രശസ്ത സിനി മിമിക്രി ആർട്ടിസ്റ്റായ കലാഭവൻ ജോഷി ഉദ്ഘാടനം നിർവഹിച്ചു.പിടിഎ സെക്രട്ടറി സിജീ എം എ റിപ്പോർട്ട് അവതരണവും, റിട്ട ടീച്ചർ സി ജോസിന സിഎംസി എൻവിയോൺമെൻറ് വിതരണം നടത്തി .എൽ എഫ് മദർ സുപ്പീരിയർ സി ലൈസ സി എം ഐ അവാർഡ് വിതരണവും,ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സി മേബിൾ സിഎംസി ജേതാക്കളായ വിദ്യാർഥികളെ ട്രോഫി നൽകി ആദരിച്ചു. സിജീസ് റോസ് , ആലിസ് ഐ കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .പിന്നീട് വിദ്യാർത്ഥികളുടെ വിവിധ കലാരൂപങ്ങൾ അരങ്ങേറി ഹെഡ്മിസ്ട്രസ് സിജിസ് റോസ് സ്വാഗതവും ഹെറിൻ പൗലോസ് നന്ദിയും രേഖപ്പെടുത്തി.

Advertisement