സൗപർണ്ണിക നമ്പ്യാർക്ക് കുച്ചിപ്പുടി ഫെലോഷിപ്പ്

58

ഇരിങ്ങാലക്കുട : മാപ്രാണം സ്വദേശിനി കുമാരി സൗപർണ്ണിക നമ്പ്യാർക്ക് ‘കുച്ചിപ്പുടി’യിൽ കേന്ദ്ര സർക്കാരിന്റെ സാംസ്കാരിക വിഭവ പരിശീലന കേന്ദ്ര(സി.സി.ആർ.ടി) ത്തിന്റെ യുവകലാകാരൻമാർക്കുള്ള ഫെലോഷിപ്പ്.പ്രശസ്ത നർത്തകി ശ്രീലക്ഷ്മി ഗോവർദ്ധന്റെ ശിഷ്യയാണ്.സ്കൂൾ-കോളേജ് കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള സൗപർണ്ണിക തേവര സേക്രഡ് ഹാർട്ട് കോളേജിൽ രസതന്ത്രം രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയും,വ്യാപാരിയായ മാപ്രാണം മുല്ലേക്കാട്ട് പ്രകാശ് നമ്പ്യാരുടെയും,ഡോക്ടർ ഗംഗയുടെയും മകളാണ്.

Advertisement