കൊറോണ വൈറസിന്റെ വ്യാപനശേഷം കുട്ടികളുടെ മാനസികാരോഗ്യത്തിന് മുതൽകൂട്ടായി കാറളം എ.എൽ പി സ്കൂളിൽ മികവുത്സവം നടത്തി

56

കാറളം:കൊറോണ വൈറസിന്റെ വ്യാപനശേഷം കുട്ടികളുടെ മാനസികാരോഗ്യത്തിന് മുതൽകൂട്ടായി കാറളം എ.എൽ പി സ്കൂളിൽ മികവുത്സവം നടത്തി.കുട്ടികളിലെ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കൽ, വയനാശീലം വളർത്തൽ, സ്പോക്കേൺ ഇംഗ്ലീഷ് പഠനം ,സ്പോർസ്, കളിയും ചിരിയും തുടങ്ങിയവക്ക് മുൻതൂക്കം കൊടുക്കുന്ന രീതിയിലാണ് മികവുത്സവത്തിന് തുടക്കം കുറിച്ചത്.എൽ.എസ്.എസ് സ്കോളർഷിപ്പ് കിട്ടിയ നാല് വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കുകയും ശാസ്ത്ര വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്ക് പ്രോത്സാഹന സമ്മാനം കൊടുക്കുകയും ചെയ്തു.സ്കൂൾ അങ്കണത്തിൽ നടന്ന മികവുത്സവം പരിപാടി ഇരിങ്ങാലക്കുട ബ്ലോക്ക് വൈസ് പ്രസിഡണ്ട് മോഹനൻ വലിയാട്ടിൽ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ബിന്ദു പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ കാട്ടിക്കുളം ഭരതൻ, ആശംസകൾ നേർന്നു.പ്രധാന അധ്യാപിക ടി.എൻ.മഞ്ജുള സ്വാഗതവും പി.ടി.എ.പ്രസിഡണ്ട് ഷബന ഷാമോൻ നന്ദിയും പറഞ്ഞു.

Advertisement