പക്ഷികളുടെ ദാഹമകറ്റാനായി വിദ്യാലയത്തിന്റെ വിവിധയിടങ്ങളിൽ വെള്ളം നിറച്ച മൺപാത്രങ്ങൾ സ്ഥാപിച്ചു

56

ഇരിങ്ങാലക്കുട : എസ് എൻ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ കൊടുംവേനലിൽ പക്ഷികളുടെ ദാഹമകറ്റാനായി വിദ്യാലയത്തിന്റെ വിവിധയിടങ്ങളിൽ വെള്ളം നിറച്ച മൺപാത്രങ്ങൾ സ്ഥാപിച്ചു. ഈ പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പാൾ അനിത പി ആന്റണി നിർവ്വഹിച്ചു. അധ്യാപികമാരായ സിന്ധു എം ചന്ദ്രൻ പ്രോഗ്രാം ഓഫീസർ സരിത പി എസ് ലാബ് അസിസ്റ്റന്റു മാരായ ബി പിൻ കുമാർ ടി പി,അനി ഷ വി ജി എന്നിവർ സന്നിഹിതരായിരുന്നു. വിദ്യാർത്ഥികളുടെ വീടുകളിലേക്ക് ഈ പ്രവർത്തനം വ്യാപിപ്പിക്കാൻ തീരുമാനിച്ചു.

Advertisement