കാട്ടികുളം തോട് പുനരുദ്ധാരണ പ്രവർത്തിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു

74

ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്ത് 2021 – 22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ധനകാര്യ കമ്മീഷൻ ഗ്രാൻഡ് 11,15000 രൂപ ഉപയോഗപ്പെടുത്തി കാട്ടികുളം തോട് പുനരുദ്ധാരണ പ്രവർത്തിയുടെ നിർമ്മാണോദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിതാ ബാലൻ നിർവഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോഹൻ വലിയാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിവിഷൻ മെമ്പർ മിനി വരിക്കശ്ശേരി സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ തോമസ് തത്തംപിള്ളി, റവ :ഫാദർ ആൻഡ്രൂസ് മാളിയേക്കൽ, പൊതുപ്രവർത്തകരായ മനീഷ് പാറയിൽ,കെ എ ചാക്കോ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വാർഡ് മെമ്പർ മനീഷ മനീഷ് നന്ദിയും പറഞ്ഞു.

Advertisement