കലാഭവൻ കബീർ മെമ്മോറിയൽ ഓൾ കേരള ബാഡ്മിന്റൻ ടൂർണ്ണമെന്റ് പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു

78

ഇരിങ്ങാലക്കുട : അക്വാറ്റിക് ഷട്ടിൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കലാഭവൻ കബീർ മെമ്മോറിയൽ ഓൾ കേരള ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബാഡ്മിന്റൺ കളിച്ചുകൊണ്ടിരിക്കേ കോർട്ടിൽ തന്നെ കുഴഞ്ഞുവീണുമരിച്ചു കലാഭവൻ കബീർ നോടുള്ള ഓർമ്മ സൂചകമായി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ സംഘടിപ്പിക്കുന്ന ടൂർണമെന്റ് തികച്ചും ശ്ലാഘനീയമാണെന്ന് ഡേവിസ് മാസ്റ്റർ അഭിപ്രായപ്പെട്ടു. ക്രൈസ്റ്റ് വിദ്യാനികേതൻ പ്രിൻസിപ്പൽ ഫാദർ ജോയ് ആലപ്പാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ സിനിമാ, സീരിയൽ നടൻ സതീഷ് ബാബു മുഖ്യാതിഥിയായിരുന്നു. തൃശ്ശൂർ ജില്ലാ ബാഡ്മിന്റൻ അസോസിയേഷൻ ജില്ലാ സെക്രട്ടറി ജോസ് സേവ്യർ, മിമിക്രി ആർട്ടിസ്റ്റ് സയൻ കെടാമംഗലം എന്നിവർ ആശംസകൾ അർപ്പിച്ചു. ടൂർണമെന്റ് കൺവീനർ പീറ്റർ ജോസഫ് സ്വാഗതവും ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമി പ്രസിഡന്റ് സ്റ്റാൻലി മാമ്പിള്ളി നന്ദിയും പറഞ്ഞു. സബ്ജൂനിയർ, ജില്ലാതല ടീം ചാമ്പ്യൻഷിപ്പ്, സംസ്ഥാനതല സീനിയർ ചാമ്പ്യൻഷിപ്പ് എന്നീ വിഭാഗങ്ങളിൽ ആയിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്യുന്നതാണ്. മത്സരങ്ങൾ പന്ത്രണ്ടാം തീയതി സമാപിക്കും.

Advertisement