ടെക് വിജ്ഞാന്‍ പദ്ധതിയുമായി ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം

293

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ദേവസ്വത്തില്‍ ആധുനിക വത്ക്കരണത്തിന്റെ ഭാഗമായി ടെക് വിജ്ഞാന്‍ പദ്ധതിക്ക് തുടക്കമായി. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് അധികം സമയം ചിലവഴിക്കാതേയും കണക്കുകളും മറ്റ് ഓഫീസ് ജോലികള്‍ സുഖമമായി വേഗതയോടെ നടപ്പിലാക്കാനും വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് ദേവസ്വം ചെയര്‍മാന്‍.യു.പ്രദീപ് മേനോന്‍ പറഞ്ഞു. കമ്പ്യൂട്ടര്‍ അടക്കമുള്ള ആധുനികവത്ക്കരണത്തിന് പാമ്പ്‌മേക്കാട്ട് വല്ലഭന്‍ തിരുമേനിയാണ് പദ്ധതി നടപ്പിലാക്കാന്‍ സഹായം നല്‍കുന്നത്. പദ്ധതിയുടെ ഭാഗമായി ക്ഷേത്രത്തിലെ ജീവനക്കാര്‍ക്കായി കമ്പ്യൂട്ടര്‍ ടെക് വിജ്ഞാന്‍ പദ്ധതിയിലൂടെ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നു. പരിശീലന പരിപാടിയുടെ ധാരണാ പത്രം കൂടല്‍മാണിക്യം ക്ഷേത്രം സെക്രട്ടറി സുമ.എ.എം ജ്യോതിസ് ഗ്ലോബല്‍ ഐ.ടി.ഹെഡ് ബിജുപൗലോസിന് കൈമാറി. ദേവസ്വം ചെയര്‍മാന്‍ യു.പ്രദീപ് മേനോന്‍, ശ്രീകുമാര്‍ മേനോത്ത്, ഹുസൈന്‍.എം.എ, മഞ്ജു ജയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Advertisement