വായനാപക്ഷാചരണം_ബഷീര്‍ ദിനാചരണം നടത്തി

173

ഇരിങ്ങാലക്കുട: എസ് എന്‍ പബ്ലിക് ലൈബ്രറിയുടേയും എസ് എന്‍ സ്‌കൂളുകളുടേയും സംയുക്താഭിമുഖ്യത്തില്‍ നടത്തി വരുന്ന വായനാപക്ഷാചരണവുമായി ബന്ധപ്പെട്ട് ബഷീര്‍ ദിനാചരണം നടത്തി. പി.കെ.ഭരതന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ് എന്‍ ടി ടി ഐയിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും കവിയും അദ്ധ്യാപകനുമായ ബാബു കോടശ്ശേരി മുഖ്യാതിഥിയായിരുന്നു. ബഷീര്‍ നടത്തിയ യാത്രകളാണ് മലയാളത്തിലെ ഏറ്റവും വൈവിദ്ധ്യമുള്ള സാഹിത്യകാരനാക്കി അദ്ദേഹത്തെ മാറ്റിയത് എന്ന് ബാബു കോടശ്ശേരി അഭിപ്രായപ്പെട്ടു. ബഷീര്‍ കൃതിയുമായി ബന്ധപ്പെട്ട് ഖാദര്‍ പട്ടേപ്പാടം രചിച്ച കവിതയുടെ നൃത്താവിഷ്‌കാരം ടി ടി ഐ വിദ്യാര്‍ത്ഥിനി ദിവ്യയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ചു. ബഷീര്‍ കൃതികളെക്കുറിച്ചുള്ള സ്ലൈഡ് പ്രസന്റേഷന്‍ അനുപമ അവതരിപ്പിച്ചു. വിഷ്ണു എസ് മേനോന്‍, ആരതി.എം.പി, ജെഫ്രിന്‍ സോജി എന്നിവര്‍ വായനാനുഭവങ്ങള്‍ പങ്കുവച്ചു. ശ്രീത്തു, ആന്‍സി എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. പി ടി എ പ്രസിഡന്റ് സോജി വര്‍ഗ്ഗീസ്, അദ്ധ്യാപിക മിനി.പി.കെ, അഭിലാഷ് ജോണി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

 

 

Advertisement