പട്ടികജാതി വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം

37

മുരിയാട് :ഗ്രാമ പഞ്ചായത്ത് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം പദ്ധതി ഉൽഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. ആനന്ദപുരം ഗവ:യു.പി സ്‌കൂളിൽ വച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.യു വിജയൻ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ രതി ഗോപി മെമ്പർമാരായ നിജി വത്സൻ, വൃന്ദകുമാരി കെ , ശ്രീജിത്ത് പട്ടത്ത്, മണി സജയൻ സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീകല ടീച്ചർ, സുഷമ ടീച്ചർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Advertisement