വിദ്യാർത്ഥികളെ സുരക്ഷിതരായി എത്തിക്കണം – ഗാന്ധി ദർശൻ വേദി

46

ഇരിങ്ങാലക്കുട: ഉക്രൈയിനിലെ യുദ്ധഭൂമിയിൽ ജീവാപായ ഭീഷണി നേരിടുന്ന വിദ്യാർത്ഥികളെ സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ഗാന്ധി ദർശൻ വേദി നിയോജക മണ്ഡലം കമ്മറ്റി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ലോക സമാധാനത്തിനായി എന്നും മുൻപന്തിയിൽ നിന്നിട്ടുള്ള ഭാരതത്തിന്റെ ഇടപെടലുകൾ ഈ അവസരത്തിൽ ഏറെ പ്രസക്തമാണെന്നും യോഗം അഭിപ്രായപ്പെട്ടു. യുദ്ധമല്ല സമാധാനമാണ് പരിഹാരമെന്നും കൂട്ടി ചേർത്തു. നിയോജക മണ്ഡലം ചെയർമാൻ യു. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡണ്ട് പി.കെ.ജിനൻ , എം.ആർ.റെഞ്ചി, എ.സി. സുരേഷ് , എം. സനൽകുമാർ, സി.എം.ഉണ്ണികൃഷ്ണൻ, എം. മൂർഷിദ് എന്നിവർ പ്രസംഗിച്ചു.

Advertisement