ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ പടിയൂർ പഞ്ചായത്ത് കൺവെൻഷൻ CITU ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി കെ എ ഗോപി ഉത്ഘാടനം ചെയ്തു

41
Advertisement

പടിയൂർ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ – ജനവിരുദ്ധ നയങ്ങൾക്കെതിരെ ‘രാജ്യത്തെ രക്ഷിക്കുക, ജനങ്ങളെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി സംയുക്ത ടേഡ് യൂണിയന്റെ നേതൃത്വത്തിൽ മാർച്ച് 28, 29 തിയ്യതികളിൽ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ പടിയൂർ പഞ്ചായത്ത് കൺവെൻഷൻ CITU ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി കെ എ ഗോപി ഉത്ഘാടനം ചെയ്തു. AITUC നേതാവ് കെ വി രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. INTUC നേതാവ് ഷിനോ ബ് , CITU ഏരിയ കമ്മിറ്റി അംഗങ്ങളായ സി ഡി സിജിത്ത്, പി എ രാമാനന്ദൻ എന്നിവർ സംസാരിച്ചു. CITU പഞ്ചായത്ത് കോർഡിനേഷൻ കൺവീനർ എ കെ പ്രസന്നൻ സ്വാഗതവും, AITUC നേതാവ് വി ടി ബിനോയ് നന്ദിയും പറഞ്ഞു. സംഘാടകസമിതി കൺവീനറായി എ കെ പ്രസന്നൻ, ചെയർമാനായി വി ടി ബിനോയ് , രക്ഷാധികാരിയായി ഷിനോബ് എന്നിവരെ തെരഞ്ഞെടുത്തു.

Advertisement