സി പി ഐ (എം) ഐ ടി ഫ്രണ്ട് ലോക്കൽ കമ്മിറ്റിയുടെ മുൻകൈയിൽ ബെംഗളൂരുവിൽ നിർമ്മിക്കുന്ന വർക്കേഴ്സ് ലൈബ്രറിക്ക് പുസ്തകങ്ങൾ നൽകി

26

ഇരിങ്ങാലക്കുട: പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റി, സി പി ഐ (എം) ഐ ടി ഫ്രണ്ട് ലോക്കൽ കമ്മിറ്റിയുടെ മുൻകൈയിൽ ബെംഗളൂരുവിൽ നിർമ്മിക്കുന്ന വർക്കേഴ്സ് ലൈബ്രറിക്ക് പുസ്തകങ്ങൾ നൽകി. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗം രേണു രാമനാഥിൽ നിന്ന് സി പി ഐ എം ഐ ടി ലോക്കൽ കമ്മറ്റി ബ്രാഞ്ച് (1) മെമ്പർ സാബു ഹമീദ് പുസ്തകങ്ങൾ ഏറ്റുവാങ്ങി. പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മറ്റി പ്രസിഡന്റ് ഖാദർ പട്ടേപ്പാടം, മേഖല സെക്രട്ടറി ഡോ. രാജേന്ദ്രൻ കുന്നത്ത് , മേഖല ജോയിന്റ് സെക്രട്ടറിമാരായ ജ്യോതിഷ് ഇല്ലിക്കൽ, ഷെറിൻ അഹമ്മദ് എന്നിവർ സംബന്ധിച്ചു.

Advertisement