കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ടെന്നീസ് പുരുഷ-വനിതാ വിഭാഗം മത്സരങ്ങളിൽ ക്രൈസ്റ്റ് കോളേജ് ജയതാക്കളായി

40

ഇരിങ്ങാലക്കുട :കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ടെന്നീസ് പുരുഷ-വനിതാ വിഭാഗം മത്സരങ്ങളിൽ ക്രൈസ്റ്റ് കോളേജ് ജയതാക്കളായി. പുരുഷവിഭാഗം മത്സരത്തിൽ PSMO കോളേജ് തിരുരങ്ങാടിയും MAMO കോളേജ് മുക്കവും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വനിതാ മത്സരത്തിൽ വിക്ടോറിയാ കോളേജ് പാലക്കാട്‌ രണ്ടാം സ്ഥാനവും മേഴ്‌സി കോളേജ് പാലക്കാട്‌ മൂന്നാം സ്ഥാനവും നേടി. നിരവധി നാഷണൽ താരങ്ങൾ അണിനിരന്ന മത്സരത്തിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഫാദർ ജോയ് പീനിക്കാപറമ്പിൽ, ഡയറക്ടർ ഫാദർ വിൽസൺ തറയിൽ, കായിക വിഭാഗം മേധാവി ഡോ. ബിന്റു ടി കല്യാൺ, പരിശീലകൻ മനോഹരൻ എ പി എന്നിവർ സമ്മാനദാനം നിർവഹിച്ചു.

Advertisement