Friday, March 27, 2026
29.9 C
Irinjālakuda

‘ഗ്രാമജാലകം’ ഗ്രാമങ്ങൾക്ക് മാതൃക: മന്ത്രി ഡോ ആർ ബിന്ദുകാൽനൂറ്റാണ്ട് പൂർത്തിയാക്കി വേളൂക്കര പഞ്ചായത്തിന്റെ പ്രസിദ്ധീകരണം

വേളൂക്കര:പഞ്ചായത്തിന്റെ സ്വന്തം പ്രസിദ്ധീകരണമായ ‘ഗ്രാമജാലകം’ കാൽനൂറ്റാണ്ട് പൂർത്തിയാക്കി. പ്രസിദ്ധീകരണത്തിന്റെ രജതജൂബിലി പതിപ്പിന്റെ പ്രകാശനം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ആദ്യപ്രതി ഏറ്റുവാങ്ങി.കേരളത്തിലെ മുഴുവൻ പഞ്ചായത്തുകൾക്കും മാതൃകയായി ഗ്രാമജാലകം പ്രകാശം പരത്തുന്നുവെന്ന് മന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങൾ അവരുടെ പ്രവർത്തനമേഖലകളെ കുറിച്ചുള്ള വിവരങ്ങൾ ഇപ്രകാരം രേഖപ്പെടുത്തുന്നത് ഭാവിതലമുറയ്ക്ക് ഉപകാരപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു.1996-ൽ വേളൂക്കര ഗ്രാമപ്പഞ്ചായത്തിലെ സാംസ്കാരികപ്രവർത്തകരുടെ കൂട്ടായ്‌മയായ വേളൂക്കര സാംസ്‌കാരികസമിതിയുടെ നേതൃത്വത്തിലാണ് ‘ഗ്രാമജാലകം’ പ്രസിദ്ധീകരണം തുടങ്ങിയത്. ആദ്യലക്കം നോവലിസ്റ്റ് കെ.എൽ. മോഹനവർമയാണ് പുറത്തിറക്കിയത്. ജനകീയാസൂത്രണപദ്ധതി നടപ്പായതോടെ ‘ഗ്രാമജാലകം’ വേളൂക്കര ഗ്രാമപ്പഞ്ചായത്തിന്റെ ഔദ്യോഗിക സാംസ്‌കാരികപ്രസിദ്ധീകരണമായി. പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങളുടെ വാർത്തകൾക്ക്‌ മാത്രമല്ല പഞ്ചായത്തിലും ചുറ്റുപാടുമുള്ള സർഗപ്രതിഭകളുടെ രചനകൾക്കുള്ള വേദികൂടിയായി ഇതു മാറി. കുട്ടികളുടെ പ്രത്യേക പതിപ്പ്, സ്വാതന്ത്ര്യദിനപ്പതിപ്പ്, സ്ത്രീകളുടെ പ്രത്യേക പതിപ്പ്, ഓണപ്പതിപ്പ് തുടങ്ങിയ വിശേഷാൽ പതിപ്പുകളും ഇതിനോടകം പ്രസിദ്ധീകരിച്ചു. ഗ്രാമസഭകളിലൂടെയാണ് പ്രസിദ്ധീകരണം വിതരണം ചെയ്യുന്നത്. 2020 ഓഗസ്റ്റിലാണ് അവസാനമായി ‘ഗ്രാമജാലകം’ പുറത്തിറക്കിയത്. പിന്നീട് അടച്ചിടലിനെത്തുടർന്ന് പ്രസിദ്ധീകരണം മുടങ്ങി. 2022 ജനുവരിയിൽ 100 പേജ് വരുന്ന രജതജൂബിലി പതിപ്പുമായി വീണ്ടുമെത്തി.വർഷങ്ങളായി തുമ്പൂർ ലോഹിതാക്ഷനാണ് ‘ഗ്രാമജാലക’ത്തിന്റെ മുഖ്യ പത്രാധിപർ. ഖാദർ പട്ടേപ്പാടം, ബാലകൃഷ്ണൻ അഞ്ചത്ത്, അഭി തുമ്പൂർ, ടി.എസ്. സജീവൻ, സെബിൻ മാളിയേക്കൽ, പി.ഡി. ജയരാജ്‌, റൈസൻ കോങ്കോത്ത് തുടങ്ങിയവരാണ് പത്രാധിപസമിതി അംഗങ്ങൾ.പഞ്ചായത്ത് പ്രസിഡന്റ് എം എസ് ധനേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലത ചന്ദ്രൻ, പി ജെ സതീഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി എസ് സജീവൻ, തുമ്പൂർ ലോഹിതാക്ഷൻ എന്നിവർ പങ്കെടുത്തു.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img