പൊതു വിദ്യാഭ്യാസം എന്ന ആശയത്തിന് കീഴിൽ വലിയ മുന്നേറ്റമാണ് കേരളത്തിൽ സംഭവിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു

64

നടവരമ്പ്: പഠന മികവിലും അദ്ധ്യാപന നിലവാരത്തിലും ഉയർന്ന തലത്തിൽ നിന്നപ്പോഴും പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിൽ വലിയ അഭാവം നിലനിന്നിരുന്ന പൊതു വിദ്യാലയങ്ങളിൽ മികച്ച കെട്ടിടങ്ങൾ , ലൈബ്രറി, ലബോറട്ടറി സൗകര്യങ്ങൾ ഉൾപ്പെടെ വിപുലമായ അടിസ്ഥാന വികസന സൗകര്യങ്ങൾ കഴിഞ്ഞ അഞ്ച് വർഷവും ഇപ്പോഴുമൊരുക്കിയും മുന്നേറുകയാണ് എൽ.ഡി.എഫ്. സർക്കാരെന്ന് മന്ത്രി കൂട്ടിച്ചേർത്തു.ജില്ലാ പഞ്ചായത്ത് അഥീനതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫർണീച്ചർ വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നടവരമ്പ് ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി . യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി. മദനമോഹൻ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എസ്. ജയ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലത ചന്ദ്രൻ , ക്ഷേമ കാര്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻ പി.എം.അഹമ്മദ്, വെള്ളാം ങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയ ചന്ദ്രൻ , വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, വാർഡ് മെമ്പർ മാത്യു പാറേക്കാടൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം.കെ. പ്രീതി , വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ മനു . വി. മണി, ഹൈസ്കൂൾ ഹെഡ് മിസ്ട്രസ്സ് ഒ ആർ.ബിന്ദു എന്നിവർ ആശംസകൾ നേർന്നു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.വി. വല്ലഭൻ സ്വാഗതവും പി.ടി.എ പ്രസിഡന്റ് ടി.എസ്. സജീവൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Advertisement