മുരിയാട് ഗ്രാമ പഞ്ചായത്ത് 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി വാർഡ് 2 ആനന്ദപുരം തലക്കാട്ടികുളം കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കുന്നു

60

മുരിയാട് :ഗ്രാമ പഞ്ചായത്ത് 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി വാർഡ് 2 ആനന്ദപുരം തലക്കാട്ടികുളം പുനരുദ്ധരിക്കുന്നത്തിന്റെ ഭാഗമായി കുളം കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കുന്ന പ്രവൃത്തിയുടെ ഉൽഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. കുളം ചുറ്റും കരിങ്കൽ ഭിത്തി കെട്ടി പടവിൽ ഹാൻഡ് റെയിൽ സ്ഥാപിച്ച് ചെളി നീക്കം ചെയ്ത് ചുറ്റും ടൈൽ വിരിക്കുന്നതടക്കം പ്രവൃത്തികൾ ചെയ്ത് കുളം പൂർണ്ണമായും ഉപയോഗക്ഷമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വാർഡ് മെമ്പർ നിജി വത്സൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.എസ് ജനാർദ്ദനൻ സ്വാഗതവും വാർഡ് 1 മെമ്പർ എ.എസ് സുനിൽകുമാർ, ടി.എം മോഹനൻ, മുൻമെമ്പർ ടി.വത്സൻ എന്നിവർ ആശംസയും പറഞ്ഞു. ADS മെമ്പർ രമ്യ മണികണ്ഠൻ നന്ദി പറഞ്ഞു.

Advertisement