അശരണർക്ക് കൈത്താങ്ങും സാമൂഹിക പുരോഗതിയും ഉറപ്പിക്കാൻ തവനിഷിന് കഴിയുന്നുവെന്ന് മന്ത്രി ഡോ. ആർ. ബിന്ദു

55

ഇരിങ്ങാലക്കുട :അശരണർക്ക് കൈത്താങ്ങും സാമൂഹിക പുരോഗതിയും ഉറപ്പിക്കാൻ തവനിഷിന് കഴിയുന്നുവെന്ന് മന്ത്രി ഡോ. ആർ. ബിന്ദു: ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ഫെബ്രുവരി 7 തിങ്കളാഴ്ച്ച ഫാ. ജോസ് തെക്കൻ മെമ്മോറിയൽ സെമിനാർ ഹാളിൽ വെച്ച് നടത്തിയ മെഡിക്കൽ സഹായ വിതരണവും,ആദിവാസി ഗോത്ര സമൂഹത്തിനായി വായനശാല നിർമ്മിക്കുന്നതിനായുള്ള പുസ്തക ശേഖണത്തിന്റേയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുക ആയിരുന്നു ഉന്നത വിദ്യഭ്യാസ മന്ത്രിയും സാമൂഹിക നീതി വകുപ്പും കൈകാര്യം ചെയ്യുന്ന ഡോ. ആർ ബിന്ദു. ക്രൈസ്റ്റ് കോളേജ് മാനേജർ, റവ. ഫാ. ജേക്കബ് ഞെരിഞ്ഞാംമ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ , പ്രിൻസിപ്പൽ റവ. ഫാ. ജോളി ആൻഡ്രൂസ് സ്വാഗതം അർപ്പിച്ചു, ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ റവ.ഫാ.ജോയ് പീനിക്കപ്പറമ്പിൽ ആശംസകളർപ്പിച്ചു , തവനിഷ് ഡിപാർട്ട്മെന്റ് കോർഡിനേറ്റർ ആയ ഹൃദ്യ സുരേഷ് നന്ദി അറിയിച്ചു, സ്റ്റാഫ് കോഡിനേറ്റർസ് പ്രൊഫ. മുവിഷ് മുരളി, പ്രൊഫ.റീജ യൂജീൻ, പ്രൊഫ. ആൽവിൻ തോമസ്, സ്റ്റുഡൻറ് കോർഡിനേറ്റർന്മാരായ മുഹമ്മദ് ഹാഫിസ്, ശ്യാം കൃഷ്ണ, പാർവണ ബാബുരാജ്, ഷാഹിന കരീമ് എന്നിവരും സാന്നിധ്യം വഹിച്ചു.

Advertisement