ഇരിങ്ങാലക്കുട: നഗരസഭയിലെ നിലവിലെ വൈസ് ചെയർമാൻ രാജിവച്ച ഒഴിവിലേക്ക്നടന്ന തിരഞ്ഞെടുപ്പിൽ പുതിയ വൈസ് ചെയർമാനായി ടി വി ചാർലിയെ തിരഞ്ഞെടുത്തു. . ഭരണകക്ഷിയായ യുഡിഎഫിലെ ധാരണ പ്രകാരം 14 -ാം വാർഡ് കൗൺസിലർ പി ടി ജോർജ്ജ് വൈസ് – ചെയർമാൻ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.11 മണിക്ക് കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ ടി വി ചാർലിക്ക് 17 ഉം എൽഡിഎഫിൽ വൈസ് – ചെയർമാൻ സ്ഥാനാർഥി അൽഫോൺസ തോമസിന് 16 വോട്ട് ലഭിച്ചു. ബിജെപിയുടെ എഴ് വോട്ടുകൾ അസാധുവായി. കൂടുതൽ വോട്ടുകൾ നേടിയ ടി വി ചാർലി വൈസ് – ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി യമുനാദേവി പ്രഖ്യാപിച്ചു.തുടർന്ന് ടി വി ചാർലി വൈസ് – ചെയർമാനായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ബിജെപി യിൽ നിന്നുള്ള വാർഡ് 39 മെമ്പർ ടി കെ ഷാജു തിരഞ്ഞെടുപ്പ് യോഗത്തിന് എത്തിയിരുന്നില്ല.നഗരസഭ കൗൺസിലറായി നാലാം തവണയാണ് ടി വി ചാർലി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. നഗരസഭ വൈസ് ചെയർമാനാകുന്നത് മൂന്നാം തവണയാണ്. .നിലവിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ആണ്.
ഇരിങ്ങാലക്കുട നഗരസഭയിലെ നിലവിലെ വൈസ് ചെയർമാൻ രാജിവച്ച ഒഴിവിലേക്ക്നടന്ന തിരഞ്ഞെടുപ്പിൽ ടി വി ചാർലിയെ തിരഞ്ഞെടുത്തു
Advertisement