വധശ്രമ , കവർച്ച കേസിലെ പ്രതിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റു ചെയ്തു

143

ഇരിങ്ങാലക്കുട: വധശ്രമ , കവർച്ച കേസിലെ പ്രതിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റു ചെയ്തു. ഇരിങ്ങാലക്കുട പുലൂർ സ്വദേശി ഏലംബലക്കാട്ടിൽ വീട്ടിൽ വടിവാൾ വിപിൻ എന്ന വിപിനെയാണ് ഇരിങ്ങാലക്കുട സി ഐ സുധീർ , എസ് ഐ ജിഷിൽ എന്നിവരുടെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിൽ പ്രതിയായ ബിപിൻ ഇരിങ്ങാലക്കുട സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപെട്ട ആളാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പ്രത്യേക അന്വേഷണ സംഘം പിടികൂടുകയായിരുന്നു. സംഘത്തിൽ എസ് ഐ ക്ലീറ്റസ്, എ എസ് ഐ ജസ്റ്റിൻ, സീനിയൽ സി പി ഒ ഉമേഷ്, സി പി ഓ മാരായ രാഹുൽ , അരുൺ , ഫൈസൽ, ഷക്കൂർ എന്നിവരും ഉണ്ടായിരുന്നു.

Advertisement