പുമംഗലം ഗ്രാമപഞ്ചായത്തിലെ പായമ്മൽ തോപ്പ് പ്രദേശത്ത് വീടുകളിൽ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാട്ടം

89

പുമംഗലം: പായമ്മൽ ചാർത്താംകുടത്ത് സഞ്ചയന്റെ വീട്ടിൽ എടക്കുളം പാച്ചേരി ചന്ദ്രദാസ് എന്ന വ്യക്തി ഇന്നലെ (ഞായറാഴ്ച്ച) മദ്യപിച്ചെത്തി അസഭ്യം പറയു കയും കുടുംബാംഗങ്ങളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും മാരകായുധം ഉപയോഗിച്ച് വീട് ആക്രമിക്കുകയും ജനൽചില്ലുകൾ അടിച്ച് തകർക്കുകയും ചെയ്തു. ഇതിനുശേഷം തോഷ് പ്രദേശത്ത് താമസിക്കുന്ന കവണിയാട്ടിൽ പരേതനായ ഗോപിയുടെ ഭാര്യ ചന്ദ്രികയെ കൊല്ലുമെന്ന് അലറിക്കൊണ്ട് മാരകായുധവുമായി പാഞ്ഞടുക്കുകയും ഒഴിഞ്ഞുമാറിയതിനാൽ കൊടുവാൾ തൊട്ടടുത്തഗേറ്റിൽ കൊള്ളുകയും ചെയ്തു. ഇതേ തുടർന്ന് ചന്ദ്രികയുടെ വീട്ടിൽ നിർത്തിയിട്ടിരുന്ന വാഹനം അടിച്ചുതകർക്കുകയും കനത്ത നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തു. ഈ സംഭവത്തിൽ ബോധരഹിതയായി ചന്ദ്രിക ഗോപി തളർന്നുവിഴുകയും ശരീരത്തിന്റെ ഒരു ഭാഗം തളർന്ന് തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ICU വിഭാഗത്തിൽ ചികിത്സയിലുമാണ്. അതിനുശേഷം എടക്കുളം പ്രദേശത്തും പലരെയും ആക്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഈ കേസ് കാട്ടൂർ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അന്വേഷിച്ച് വരുന്നതായി മനസ്സിലാക്കുന്നു.കുറ്റവാളിക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കണമെന്നും CPIM പൂമംഗലം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു .

Advertisement