ഇരിങ്ങാലക്കുട പോലീസും എക്‌സൈസും സംയുക്തമായി നടത്തിയ റെയ്ഡിൽ 80 ഗ്രാം കഞ്ചാവ് പിടികൂടി

76

ഇരിങ്ങാലക്കുട : പോലീസും എക്‌സൈസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് കരൂപടന്ന പള്ളിനട – അണീക്കര റോഡില്‍ താമസിക്കുന്ന മുടവന്‍കാട്ടില്‍ കുഞ്ഞുമുഹമ്മദ് മകന്‍ അടിമ എന്ന നിസാറിന്റെ വീട്ടില്‍ നിന്ന് 80 ഗ്രാം കഞ്ചാവ് പിടികൂടിയത്. റൂറല്‍ എസ്പി യുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട പോലീസ്, ഡാന്‍സെഫ് ടീം, ഇരിങ്ങാലക്കുട എക്‌സൈസ് എന്നിവര്‍ സംയുക്തമായി കോണത്ത്കുന്ന്, കരൂപടന്ന എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ഇരിങ്ങാലക്കുട എസ് ഐ ജിഷില്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റിയാസ്, ഡാന്‍സെഫ് എസ് ഐ മുഹമ്മദ് റാഫി, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ശ്രീജിത്ത്, സബീഷ്,മാനുവല്‍, ജസ്റ്റിന്‍ദാസ്,രാഗേഷ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ റെയ്ഡ് ശക്തമായി തുടരുമെന്ന് പോലീസ് അറിയിച്ചു.

Advertisement