പ്രതിഷേധങ്ങള്‍ ഫലം കണ്ടു, വൈദ്യുതകാല്‍ റോഡില്‍ നിന്നും മാറ്റി

തുമ്പൂര്‍ :വെള്ളാംങ്കല്ലൂര്‍ മുതല്‍ ചാലക്കുടി വരെയുള്ള പാതയില്‍ സെന്ററല്‍ റോഡ് ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മ്മാണത്തിന്റെ ഭാഗമായി, മൂന്നരടിയോളം റോഡിലേക്ക് കയറി നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റിന് ചുറ്റും ടാറിംങ്ങ് നടത്തി അപകടാവസ്ഥയിലായിരുന്ന പോസ്റ്റ് മാറ്റി സ്ത്ഥാപിക്കുവാന്‍ തയ്യാറായി.വൈദ്യുതകാല്‍ അപകട സാധ്യത ഉയര്‍ത്തി നില്‍ക്കാന്‍ തുടങ്ങിയിട്ട് ആറുമാസത്തോളമായിരുന്നു.റോഡ് നിര്‍മ്മാണം അവസാന ഘട്ടത്തിലായിട്ടും വൈദ്യുതികാല്‍ നടുറോഡില്‍ തന്നെ എന്ന അവസ്ഥയിലാണ് ലോക് താന്ത്രിക് യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് വാക്‌സറിന്‍ പെരെപ്പാടന്റെ നേതൃത്വത്തില്‍ ജനകീയ ഇടപെടലുകലും പ്രതിഷേധങ്ങളും നടന്നത്. LYJD പരാതിയുടെ അടിസ്ത്ഥാനത്തില്‍ പോസ്റ്റിനെ മറച്ച് നിന്ന മാവിന്‍ ചില്ലകള്‍ ആദ്യഘട്ടത്തില്‍ നീക്കം ചെയ്യപ്പെട്ടു, വീണ്ടും പരാതി ഉയര്‍ന്നപ്പോള്‍ രാത്രി കാല അപകട മുന്നറിയിപ്പായി റിഫ്‌ളക്ടര്‍ സ്റ്റിക്കറുകള്‍ വൈദ്യുതകാലില്‍ പതിച്ചു, വൈദ്യുതി കാല്‍ റോഡില്‍ വളരെ അധികം കയറി തന്നെ എന്ന് വ്യക്തമാക്കും വിധം സൈഡ് ലൈന്‍ വരച്ചു പരാതി പ്രളയത്തെ തുടര്‍ന്ന് വൈദ്യുതി കാലിന് മുന്‍പില്‍ റിഫ്‌ലക്ടിങ്ങ് ബോര്‍ഡ് സ്ത്ഥാപിച്ചു.തുടര്‍ന്നും പ്രധിഷേധം ശക്തമായതോടെ പോസ്റ്റ് മാറ്റി സ്ഥാപിക്കുകയാണുണ്ടായത്

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img