യു .ഡി .എഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം മഹിളാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

384
Advertisement

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഐക്യജനാധിപത്യ മുന്നണി മഹിളാ കണ്‍വെന്‍ഷന്‍ മിനി ടൗണ്‍ ഹാളില്‍ വെച്ച് നടത്തപ്പെട്ടു.എ .ഐ .സി. സി. സി മെമ്പര്‍ ദീപ്തി മേരി വര്‍ഗ്ഗീസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബെന്‍സി ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാപ്രസിഡന്റ് ലീലാമ്മ തോമസ്,മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു,മിനി ടീച്ചര്‍,സ്വാതി ,നസ്രിയ ,സാവിത്രി ലക്ഷ്മണന്‍,സോണിയാ ഗിരി,എന്നിവര്‍ ആശംസകളര്‍പ്പിച്ചു.സരസ്വതി ദിവാകരന്‍ സ്വാഗതവും ബേബി ജോസ് നന്ദിയും പറഞ്ഞു