കെ.എസ്.ഇ.ബി യുടെ പുരപ്പുറത്ത് സോളാർ പ്ലാന്റ് സ്ഥാപിച്ച് പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഇരിങ്ങാലക്കുട നിയോജക മണ്ഡലതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു

26

ഇരിങ്ങാലക്കുട: ഊർജ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി സംസ്ഥാനത്ത് 1000 മെഗാവാട്ട് സൗരോർജ ഉത്പാദനം ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് സൗര സോളാർ എന്ന് പേരുള്ള പുരപ്പുറ സോളാർ പദ്ധതി. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സബ്സിഡിയോടു കൂടി ഗാർഹിക ഉപഭോക്താക്കൾക്ക് വേണ്ടി മാത്രമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 3 കിലോവാട്ട് വരെ കപ്പാസിറ്റിയുള്ള പ്ലാന്റിന് 40% സബ്സിഡിയും 3 മുതൽ 10 വരെ കപ്പാസിറ്റിയുള്ള പ്ലാന്റിന് 20% സബ്സിഡിയും ലഭിക്കും. ഒരു കിലോ വാട്ട് പ്പാന്റിൽ നിന്നും പ്രതിദിനം 4 യൂണിറ്റ് വൈദ്യുതിയാണ് ലഭ്യമാകുക. ഇതിൽ ഉപഭോക്താവിന്റെ ആവശ്യം കഴിഞ്ഞുള്ള വൈദ്യുതി നിശ്ചിത വിലക്ക് കെ.എസ്.ഇ.ബി വാങ്ങുകയും ചെയ്യും.ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ എടതിരിഞ്ഞിയിലുള്ള ചക്ക ഞ്ചാത്ത് മധുവിന്റെ വീട്ടിൽ സ്ഥാപിച്ചിട്ടുള്ള പുരപ്പുറ സൗരോർജ്ജ പ്ലാന്റാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ അന്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയ് ഘോഷ് , വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധ ദിലീപ്, പടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.സുകുമാരൻ , പടിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ വത്സൻ എന്നിവർ ആശംസകൾ നേർന്നു. ഇരിങ്ങാലക്കുട ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ മായ മുകുന്ദൻ സ്വാഗതവും സൗര പ്രൊജക്ട് അസി.എഞ്ചിനീയർ എ.എസ്. സരുൺ നന്ദിയും പറഞ്ഞു.

Advertisement