മുരിയാട്: ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി രുപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ പഞ്ചായത്ത് ഹാളിൽ ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.പി പ്രശാന്ത് കരട് പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.യു വിജയൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി പുഷ്പലത നന്ദിയും പറഞ്ഞു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിപിൻ വിനോദൻ, പഞ്ചായത്ത് ഭരണസമിതി അംഗം തോമസ് തൊകലത്ത്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പ്രൊഫ ബാലചന്ദ്രൻ, CDS ചെയർപേഴ്‌സൻ ഷീജ എന്നിവർ സംസാരിച്ചു.
Advertisement