ന്യൂനപക്ഷ വേട്ടയ്ക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു

32

ഇരിങ്ങാലക്കുട: സംഘപരിവാറിൻ്റെ നേതൃത്വത്തിൽ രാജ്യമൊട്ടാകെ മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന സമീപനം തുടരുകയാണ്, കഴിഞ്ഞ ദിവങ്ങളിൽ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ക്രിസ്തുമസ് ആഘോഷങ്ങൾ അലങ്കോലപ്പെടുത്തുന്ന സ്ഥിതി ഉണ്ടായത് ഇതിൻ്റെ ഭാഗമാണെന്നും ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ തെരുവ് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് കെ.വി രാജേഷ് പറഞ്ഞു.ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡണ്ട് പി.കെ മനുമോഹൻ അധ്യക്ഷത വഹിച്ച യോഗത്തിന് ബ്ലോക്ക് സെക്രട്ടറി വി.എ അനീഷ് സ്വാഗതവും ബ്ലോക്ക് ട്രഷറർ ഐ.വി സജിത്ത് നന്ദിയും രേഖപ്പെടുത്തി. ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗങ്ങളായ അതീഷ് ഗോകുൽ, ശരത്ചന്ദ്രൻ,അഖിൽ ലക്ഷമണൻ,കെ.വി വിനീത്, കെ.എസ് സുമിത്ത്,കെ.കെ ശ്രീജിത്ത് എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Advertisement