വിഷുവിന് വിഷരഹിത പച്ചക്കറി ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് ആനന്ദപുരത്ത് 30സെന്റ് ഭൂമിയിൽ വെള്ളരി വിത്ത് ഇറക്കി

13

ഇരിങ്ങാലക്കുട :സി പി ഐ എം മുരിയാട് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംയോജിത പച്ചക്കറി കൃഷിയുടെ ഭാഗമായി വിഷുവിന് വിഷരഹിത പച്ചക്കറി ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് ആനന്ദപുരത്ത് CPI (M) മുരിയാട് ലോക്കൽ സെക്രട്ടറി ടി എം മോഹനന്റെ ഉടമസ്ഥതയിലുള്ള 30സെന്റ് ഭൂമിയിൽ സംയോജിത കൃഷി ഇരിഞ്ഞാലക്കുട ഏരിയ കൺവീനർ ടി ജി ശങ്കരനാരായണൻ വെള്ളരി വിത്ത് ഇറക്കി ഉദ്ഘാടനം ചെയ്തു. എ എം ജോൺസൺ അദ്ധ്യ ക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ വിപിൻ വിനോദൻ, മുരിയാട് പഞ്ചായത്ത്‌ മെമ്പർമാരായ എ എസ് സുനിൽകുമാർ, നിജി വത്സൻ, മുരിയാട് സഹകരണബാങ്ക് ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ കെ കെ രാമദാസ്,സനിത ഷിബു , പി ആർ ബാലൻ,എം എ മോഹൻദാസ്,ജോഷി കെ എ , ഷൈജു വി ആർ,എന്നിവർ സംസാരിച്ചു.

Advertisement