വാര്യർ സമാജം സംസ്ഥാന സമ്മേളനം 23ന്

65
Advertisement

ഇരിങ്ങാലക്കുട :സമസ്തകേരള വാര്യർ സമാജം സംസ്ഥാന സമ്മേളനം ആഗസ്റ്റ് 23 ന് ഞായറാഴ്ച നടക്കും. പ്രസിഡന്റ് എം.ആർ.ശശിയുടെ അധ്യക്ഷതയിൽ പത്മശ്രീ പി.ആർ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുമെന്ന് ജനറൽ സെക്രട്ടറി പി.വി.മുരളീധരൻ അറിയിച്ചു. കോവിഡ്-19ന്റെ ഈ സാഹചര്യത്തിൽ സമ്മേളനം ഓൺലൈനായാണ് നടക്കുക. പ്രതിനിധി സമ്മേളനം, വനിതാ-യുവജന സമ്മേളനം എന്നിവയോടെ നടക്കുന്ന യോഗത്തിൽ വിവിധ എന്റോവ്മെന്റുകൾ, അവാർഡുകൾ, സഹായങ്ങൾ എന്നിവ വിതരണം ചെയ്യും. പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടക്കുന്നതാണ്.

Advertisement