വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത്‌ ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണ്ണയും നടത്തി

22

വെള്ളാങ്ങല്ലൂർ :പഞ്ചായത്തിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥനെ ഡിഡിപി സസ്പെൻസ് ചെയ്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന പഞ്ചായത്ത്‌ പ്രസിഡന്റിനും ഭരണ സമിതിക്കും ഉള്ള പങ്ക് അന്വേഷിക്കണമെന്നും ഒരു വർഷകാലത്തെ പഞ്ചായത്തിലെ മുഴുവൻ സാമ്പത്തിക ഇടപാടുകളും വിജിലൻസിനെ കൊണ്ട് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടും വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത്‌ ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണ്ണയും നടത്തി.ഡിസിസി ജനറൽ സെക്രട്ടറി ടി. എം. നാസർ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ അയൂബ് കരൂപ്പടന്ന അധ്യക്ഷനായി. ധർമജൻ വില്ലേടത്ത്. വി.മോഹൻദാസ്. ഇ. വി. സജീവൻ. ഷംസു വെളുത്തേരി.എ. ചന്ദ്രൻ. എ. ആർ. രാംദാസ്.എ. എ. മുസമ്മിൽ.സാബു കണ്ടത്തിൽ. കെ. ഐ. നജാഹ്. പഞ്ചായത്ത്‌ മെമ്പർമാരായ നസീമ നാസർ. എം. എച്ച്. ബഷീർ. മഞ്ജു ജോർജ്. ജാസ്മിൻ ജോയ് എന്നിവർ സംസാരിച്ചു.കോൺഗ്രസ്‌ നേതാക്കളായ കെ. എച്ച്. അബ്ദുൽ നാസർ. വി. എ. നാസർ.എം. ബി. അന്നാസ്. സി. കെ. റാഫി.എം. എം. എ. നിസാർ. റസിയ അബു. മല്ലിക ആനന്ദൻ.മായ രാമചന്ദ്രൻ. സിമി കണ്ണദാസ്. തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

Advertisement