സ്‌കൂൾ കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം പ്രോത്സാഹിപ്പിക്കുന്നതിനായി കുരുന്നുകൾക്ക് ഒരു കുഞ്ഞൻ തോട്ടം പദ്ധതി

22
Advertisement

മുരിയാട്: പഞ്ചായത്ത് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി സ്‌കൂൾ കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം പ്രോത്സാഹിപ്പിക്കുന്നതിനായി കുരുന്നുകൾക്ക് ഒരു കുഞ്ഞൻ തോട്ടം പദ്ധതി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സരിത സുരേഷ് ഉദ്ഘാടനം ചെയ്തു. ആനന്ദപുരം ഗവ. യു.പി സ്കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.യു വിജയൻ അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗവും സ്കൂള്‍ എസ്.എം.സി ചെയര്‍മാന്‍ കൂടിയായ എ.എസ് സുനിൽകുമാർ സംസാരിച്ചു. കൃഷി ഓഫീസർ രാധിക കെ യു കുരുന്നുകള്‍ക്ക് കുഞ്ഞന്‍തോട്ടം പദ്ധതി വിശദീകരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീകല ടീച്ചർ സ്വാഗതവും പി ടി എ പ്രസിഡൻറ് സന്തോഷ് കെ.കെ നന്ദിയും പറഞ്ഞു. ക്രൈസ്റ്റ് കോളേജ് എൻഎസ്എസ് യുണിറ്റ് വിദ്യാർഥികൾ സ്കൂളിൽ സന്നിഹിതരായിരുന്നു.

Advertisement