എസ്.എൻ ഹയർസെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ’അതിജീവനം 2021” സപ്തദിന ക്യാബ് ആരംഭിച്ചു

42

ഇരിങ്ങാലക്കുട : എസ്.എൻ ഹയർസെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ’അതിജീവനം 2021” സപ്തദിന ക്യാമ്പിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മുൻസിപ്പൽചെയർപേഴ്സൺ സോണിയഗിരി നിർവഹിച്ചു . എസ് എൻ സ്കൂൾ കറസ്പോണ്ടന്റ്മാനേജർ .പി കെ ഭരതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് വി. എംസിദ്ധാർത്ഥൻ, എസ് എൻ ഹൈസ്കൂൾ എച്ച് .എം അജിത പി .എം, എസ് എൻ എൽ പിഎച്ച് .എം ബിജുന പി .എസ് ,എസ് എൻ ഹയർ സെക്കന്ററി അദ്ധ്യാപിക ബിന്ദു കെ. സിഎന്നിവർ ആശംസകളർപ്പിച്ചു. എസ് എൻ ഹയർസെക്കന്ററി പ്രിൻസിപ്പാൾ അനിത പി ആന്റണിസ്വാഗതവും, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സരിത പി .എസ് നന്ദിയും പറഞ്ഞു.ഇടം എന്നപേരിൽ ക്യാമ്പിൽ തനതിടം തയ്യാറാക്കൽ,ക്യാമ്പസിൽ കൃഷിയിടം സജ്ജമാക്കൽ,വയോജനങ്ങൾ നേരിടുന്ന മാനസികപ്രയാസങ്ങളുമായി ബന്ധപ്പെട്ട പഠനം,ഭരണഘടനാ വാരാചരണവുമായി ബന്ധപ്പെട്ട ക്യാമ്പയിൻ, വൈവിധ്യമാർന്ന ക്ലാസ്സുകൾ,നിർമ്മാണ പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങൾ തുടങ്ങിയവ “അതിജീവനം 2021’സപ്തദിന ക്യാമ്പിൽ നടത്തുന്നു.ഡിസംബർ 27 മുതൽ ജനുവരി 2 വരെയാണ് ക്യാമ്പ്.

Advertisement