വീട്ടമ്മ റോഡു മുറിച്ചുകടക്കുന്നതിനിടെ ആംബുലന്‍സ് ഇടിച്ച് മരിച്ചു

46

വെള്ളാങ്ങല്ലൂര്‍: ബ്ലോക്ക് ജങ്ഷനില്‍ ആംബുലന്‍സ് ഇടിച്ച് വീട്ടമ്മ മരിച്ചു. കരൂപ്പടന്ന പള്ളിനട പടിഞ്ഞാറുവശം താമസിക്കുന്ന ചുണ്ടേക്കാട്ടില്‍ ജമീലയാണ് (67) മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ ബ്ലോക്ക് ജങ്ഷനിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പോകാനായി ബസ്സില്‍ നിന്നിറങ്ങി റോഡു മുറിച്ചു കടക്കുന്നതിനിടെ മറ്റൊരു രോഗിയുമായി കൊടുങ്ങല്ലൂര്‍ ഭാഗത്ത്‌ നിന്ന് വന്നിരുന്ന ആംബുലന്‍സ് ഇടിക്കുകയായിരുന്നു. അതേ ആംബുലന്‍സില്‍ കയറ്റി ഇരിങ്ങാലക്കുട ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭര്‍ത്താവ് സെയ്തുമുഹമ്മദ്‌. മക്കള്‍: അബ്ദുള്‍ സലാം (മസ്ക്കറ്റ്) ,സഗീര്‍ (മസ്ക്കറ്റ്) , സൈനുദ്ദീന്‍ (മസ്ക്കറ്റ്) , സൈന. മരുമക്കള്‍: അബ്ദുള്‍ റഹീം, മുംതാസ്, സബിത, ഹസീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വെള്ളാങ്ങല്ലൂര്‍ മഹല്ല് ഖബര്‍സ്ഥാനില്‍.

Advertisement