ഭക്ഷ്യധാന്യ കിറ്റ് വിതരണംചെയ്ത് ജ്യോതിസ് കോളേജിലെ സോഷ്യൽ ക്ലബ്

146

ഇരിങ്ങാലക്കുട :ജ്യോതിസ്സ് കോളേജിലെ സോഷ്യൽ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ന്യൂ ഇയറിനോടനുബന്ധിച്ച് നിർദ്ധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. സോഷ്യൽ ക്ലബ് കോ-ഓർഡിനേറ്റർ മർവ സത്താർ നിർദ്ധന കുടുംബങ്ങൾക്ക് കിറ്റുകൾ കൈമാറി , മെമ്പർമാരായ സുർജിത്ത് കെ പി, ഡാനിയൽ മാത്യു, അക്ഷയ് അജിത് കുമാർ, സോബിൻ സിപി തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി.

Advertisement