തീവ്രവാദം വിസ്മയമല്ല.ലഹരിക്ക് മതമില്ല.ഇന്ത്യ മത രാഷ്ട്രമല്ല.എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി യുണൈറ്റഡ് ഇന്ത്യ പദ യാത്ര നടത്തി

34

കാറളം:തീവ്രവാദം വിസ്മയമല്ല.ലഹരിക്ക് മതമില്ല.ഇന്ത്യ മത രാഷ്ട്രമല്ല.എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി വർഗീയതക്കെതിരെ യൂത്ത് കോൺഗ്രസ്സ് കാറളം മണ്ഡലം പ്രസിഡൻ്റ് ശ്രീനാഥ് എടക്കാട്ടില്ലിന്റെ നേതൃത്വത്തിൽ യുണൈറ്റഡ് ഇന്ത്യ പദ യാത്ര നടത്തി.കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പി ജാക്ക്സൺ ജാഥ ക്യാപ്റ്റന് പതാക കൈമാറി.കാറളം സെൻ്ററിൽ നടന്ന സമാപന സമ്മേളനം യൂത്ത് കോൺഗ്രസ്സ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ സുനിൽ ലാലൂർ ഉൽഘാടനം ചെയ്തു. കെ എസ് യു ജില്ലാ സെക്രട്ടറി അബ്ദുൾ ഹക്കീം മുഖ്യ പ്രഭാഷണം നടത്തി.കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ബാസ്റ്റിൻ ഫ്രാൻസിസ്,യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അസറുദ്ധീൻ കളക്കാട്ട്,വിപിൻ വെള്ള യത്ത്,സുബീഷ് കാക്കനാടൻ,വിജീഷ് പുളിപറമ്പിൽ,സൂര്യ കിരൺ,എം എ അനീഷ്,മിഥുൻ കെ എസ്, ജിത്തു എന്നിവർ പ്രസംഗിച്ചു.

Advertisement