ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വനിതാ അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സൂംബാ നൃത്തം നടത്തി

60

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജിലെ വനിതാ അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് സൂംബാ നൃത്തം നടത്തി. 30 വർഷത്തോളം സർവ്വീസ് ഉള്ള അദ്ധ്യാപകർ മുതൽ ഏറ്റവും പുതിയവർ വരെ ഇരുപതോളം പേർ സൂംബാ താളത്തിൽ നൃത്തം ചവിട്ടി. വിദ്യാർഥികളിലും അദ്ധ്യാപകരിലും ജീവിതശൈലീ മാറ്റങ്ങൾക്ക് നാന്ദികുറിച്ചുകൊണ്ട് സമഗ്രമായി ഫിറ്റ്നസ് ഉയർത്തുക എന്ന ലക്ഷ്യം വെച്ചാണ് കോളേജിൽ സൂംബാ പരിശീലനത്തിനുൾപ്പെടെ ലേഡീസ് ഫിറ്റ്നസ് സെന്റർ പ്രവർത്തനമാരംഭിച്ചത്. പ്രിൻസിപ്പൽ ഡോ. ജോളി ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. റവ. ഫാ. ജോയ് പീനിക്കപ്പറമ്പിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഐ.ക്യൂ.എ.സി കോർഡിനേറ്റർ ഡോ. റോബിൻസൺ പി.പി നന്ദിയർപ്പിച്ചു. സൂംബാ പരിശീലക കാർത്തിക അനീഷ് ചന്ദ് ആയിരുന്നു പരിശീലക. സൂംബ ടീച്ചർ കോർഡിനേറ്റർ സ്മിത ആന്റണി പരിപാടിയ്ക്ക് നേതൃത്വം നൽകി.

Advertisement